അമര്‍നാഥ് യാത്ര പുനരാരംഭിച്ചു

Saturday 1 July 2017 11:13 am IST

ശ്രീനഗര്‍: കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് നിര്‍ത്തിവച്ച അമര്‍നാഥ് യാത്ര പുനരാരംഭിച്ചു. കാലാവസ്ഥ ഭേദപ്പെട്ടതിനെത്തുടര്‍ന്ന് ഭഗവതി നഗറില്‍ നിന്ന് 4,477 തീര്‍ഥാടകരുടെ സംഘം യാത്ര പുനരാരംഭിച്ചു. 136 വാഹനങ്ങളിലായി പുലര്‍ച്ചെ 4.415നാണ് ഇവര്‍ യാത്ര തിരിച്ചത്. പുതിയ സംഘത്തില്‍ 986 സ്ത്രീകളുമുണ്ട്. ശ്രീനഗര്‍-ജമ്മു ദേശീയ പാതയ്ക്ക് സമീപം വ്യാഴാഴ്ച നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായ സാചര്യത്തിലായിരുന്നു യാത്ര നിര്‍ത്തിവച്ചത്. അമര്‍നാഥിലേക്കുള്ള രണ്ടു വഴികളിലും കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.