കോട്ടയം: പാതിരാത്രിയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന പത്തൊന്‍പതുകാരിക്ക് നേരെ ഗുണ്ടയുടെ ക്രൂരപീഡനം. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗുണ്ട ചങ്ങനാശേരി തൈപ്പറമ്പില്‍ ബിനീഷിനെ(26) പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. വീട്ടുകാര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനുപോയ സമയത്തായിരുന്നു ആക്രമണം. ഈ സമയം പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. ഈ സമയം വീട്ടിലെത്തിയ ബിനീഷ് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടുകാര്‍ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന പെണ്‍കുട്ടിയെയാണ് കണ്ടത്. തുടര്‍ന്ന് ഇവര്‍ ചങ്ങനാശേരി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് അരമണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടുകയും ചെയ്തു.
പിടിയിലാകുമ്പോള്‍ ബിനീഷ് കഞ്ചാവ് ലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രാവിലെ ആശുപത്രിയിലെത്തി വനിതാ സി.ഐയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: