തിരുവനന്തപുരം: സര്‍ക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍നിന്ന് റവന്യുമന്ത്രി മാറിനില്‍ക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് റവന്യു സെക്രട്ടറി വിളിച്ച യോഗത്തില്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന് പങ്കെടുക്കാത്ത സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രസ്താവന. മുഖ്യമന്ത്രി പറഞ്ഞാല്‍ കേള്‍ക്കാത്ത മന്ത്രിമാരും മന്ത്രിമാര്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത മുഖ്യമന്ത്രിയുമാണ് ഇന്ന് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: