ചെന്നൈ: സൂപ്പർ സ്റ്റാർ രജനീകാന്ത് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. കാല കരികാലന്റെ ചിത്രീകരണത്തിന് ഇടവേള നല്‍കിയാണ് താരം അമേരിക്കയിലേക്ക് പറന്നത്. മകൾ ഐശ്വര്യയും അദ്ദേഹത്തോടൊപ്പമുണ്ട്. പതിവ് വൈദ്യപരിശോധനയ്ക്കായാണ് യാത്രയെന്നാണ് രജനിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
നേരത്തെ കബാലിയുടെ റിലീസിംഗ് വേളയിലും രജി അമേരിക്കയില്‍ ചികിത്സയിലായിരുന്നു. ഇക്കുറി കടുത്ത ആരോഗ്യപ്രശ്നങ്ങളൊന്നും രജനിയെ അലട്ടുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കാലാ കരികാലന് എന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുംബയില്‍ നടന്നിരുന്നു. തന്റെ യാത്ര സിനിമയ്ക്ക് വിഘാതം സൃഷ്ടിക്കാതിരിക്കാൻ ഫസ്റ്റ് ഷെഡ്യൂളിലെ ഭാഗങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് പോയത്.
നേരത്തേ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന്റെ സൂചനകള്‍ രജനി നല്‍കിയിരുന്നു. രാഷ്ട്രീയ പ്രവേശനം നിഷേധിച്ചിട്ടില്ല. ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്യും. തീരുമാനമാകുമ്പോള്‍ അറിയിക്കുകയും ചെയ്യും എന്നായിരുന്ന് രജനി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: