ആരോഗ്യ ഭാരതി പദ്ധതിക്ക് ഇന്ന് തുടക്കം

Saturday 1 July 2017 8:49 pm IST

മട്ടന്നൂര്‍: മട്ടന്നൂര്‍ ധര്‍മ്മഭാരതി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആരോഗ്യ ഭാരതി പദ്ധതിക്ക് ഇന്ന് തുടക്കം കുറിക്കും. ഇതിന്റെ ഭാഗമായി ഭാരതീയ സ്‌റ്റേറ്റ് ബാങ്കിന്റെ സഹകരണത്തോടെയുള്ള ആധുനിക സംവിധാനങ്ങളടങ്ങിയ ആംബുലന്‍സ് സര്‍വ്വീസിന്റെ ഉദ്ഘാടനം രാവിലെ 11 മണിക്ക് ട്രസ്റ്റിന്റെ അധീനതയിലുള്ള കോളാരി ശ്രീസച്ചിദാനന്ദ ബാല മന്ദിരത്തില്‍ നടക്കും. ആര്‍ എസ്എസ് പ്രാന്തിയ സേവാപ്രമുഖ് എ.വി.വിനോദ് ഭദ്രദീപം തെളിയിക്കും. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മട്ടന്നൂര്‍ ബസ്സ് സ്റ്റാന്റ് പരിസരത്തെ എസ് ആന്റ് എസ് മാള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ട്രസ്റ്റ് കാര്യാലയത്തിന്റെ ഉദ്ഘാടനം കാലത്ത് 11 മണിക്ക് നടക്കും. പെയിന്‍ ആന്റ് പാലിയേറ്റീവ്, മെഡിക്കല്‍ ക്യാമ്പുകള്‍, യോഗക്ലാസ്സ്, ലഹരി വിരുദ്ധ ക്യാമ്പയിന്‍, ശുചിത്വ ക്യാമ്പയിന്‍, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സ് തുടങ്ങിയവയാണ് ആരോഗ്യ ഭാരതിയുടെ സേവന പ്രവര്‍ത്തനങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.