പയ്യാവൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പാര്‍ക്കിംഗ് ക്രമീകരണം

Saturday 1 July 2017 6:21 pm IST

പയ്യാവൂര്‍: പയ്യാവൂര്‍ പഞ്ചായത്ത് ബസ് സ്റ്റാന്റ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി ബസ് സ്റ്റാന്‍ഡ് പരിസരത്ത് ആവശ്യമായ ഗതാഗത പാര്‍ക്കിംഗ് ക്രമീകരണം നടത്താന്‍ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും പോലീസ് അധികാരികളുടെയും ടാക്‌സി ഓട്ടോത്തൊഴിലാളികളുടെയും സംയുക്ത യോഗം തീരുമാനിച്ചു. ബസ് സ്റ്റാന്റിലേക്ക് ബസ് ഒഴികെയുള്ള മുഴുവന്‍ വാഹനങ്ങളുടെയും പ്രവേശനവും പാര്‍ക്കിംഗും കര്‍ശനമായി നിരോധിക്കും. നിലവില്‍ ബസ് സ്റ്റാന്റിനകത്ത് പാര്‍ക്കുചെയ്യുന്ന മാജിക്ക് ഓട്ടോറിക്ഷകളും ടാക്‌സി ജീപ്പുകളും ബൈപ്പാസ് റോഡിനരികിലേക്ക് മാറ്റി പാര്‍ക്ക് ചെയ്യും. ബൈപ്പാസ് റോഡ് പൂര്‍ണ്ണമായും വണ്‍വേ ആക്കും. ബസ്റ്റാന്‍ഡ് പരിസരത്ത് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും, ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് ടാക്‌സി, െ്രെപവറ്റ് വാഹനങ്ങളുടെ പാര്‍ക്കിഗ് ഏരിയ നിര്‍മ്മിക്കണമെന്നും ടാക്‌സി തൊഴിലാളികള്‍ ആവശ്യപ്പെട്ടു. പാര്‍ക്കിംഗ് ഏരിയ നിര്‍മ്മിക്കുന്നതിന് ബസ് സ്റ്റാന്‍ഡിന് സമീപത്ത് സൗകര്യപ്രദമായ സ്ഥലം കണ്ടെത്തിയാല്‍ പഞ്ചായത്ത് ഏറ്റെടുത്ത് പാര്‍ക്കിംഗ് ഏരിയ നിര്‍മിക്കാമെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ഡെയ്‌സി ചിറ്റൂപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ടി.പി.അഷറഫ്, പുരുഷോത്തമന്‍, െ്രെഡവേര്‍സ് യൂണിയന്‍ ഭാരവാഹികള്‍, ടാക്‌സി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.