കായംകുളം: മാനസിക വളര്‍ച്ച കുറവുള്ള, ഓട്ടിസം ബാധിച്ച ഹൃദയസംബന്ധമായ അസുഖമുള്ള വിദ്യാര്‍ത്ഥിനിയെ അതിക്രൂരമായി മര്‍ദ്ദിച്ച കായംകുളം മിസ്പാ സ്കൂള്‍ അധികൃതരെ അറസ്റ്റ് ചെയ്യാണമെന്ന് യുവമോര്‍ച്ച ജില്ല ജന:സെക്രട്ടറി എച്ച് ഹര്ഷന് ആവശ്യപ്പെട്ടു. കാക്കനാട് പ്രവര്‍ത്തിക്കുന്ന മിസ്പാ ഹോം ഓഫ് കെയറിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജന:സെക്രട്ടറി അജി.ആര്. നായര്‍ അദ്ധ്യക്ഷതനായി. സെക്രട്ടറി പ്രമോദ് കാരയ്ക്കാട്, ഭാരവാഹികളായ സ്റ്റാലിന്, സുസ്മിത, ഹരികൃഷ്ണന് കായംകുളം, രഞ്ജിത്ത് എരുവ, എസ് അഖില്‍, അരുണ്‍ ചെട്ടികുളങ്ങര, സുജിത്ത് മാവേലിക്കര, അരുണ്‍ തട്ടാരമ്പലം എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: