ആലപ്പുഴ: പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരാജയപ്പെട്ട സംസ്ഥാന ആരോഗ്യ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മൂന്നിന് ആലപ്പുഴ ഡിഎംഒ ഓഫീസിലേക്ക് ജനകീയ പ്രതിഷേധ മാര്‍ച്ച് നടത്തും.
രാവിലെ പത്തിന് നഗരചത്വരത്തില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് സംസ്ഥാന സെക്രട്ടറി അഡ്വ. വി.വി. രാജേഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ. സോമന് അദ്ധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: