രണ്ടു ലക്ഷത്തിന്റെ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

Saturday 1 July 2017 8:18 pm IST

കുന്നംകുളം: കേച്ചേരി മാര്‍ക്കറ്റില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങളായ ഹാന്‍സ്, ബോംബെ എന്നിവയുമായി കേച്ചേരി സ്വദേശി തസ്‌വീറി (31)നെ തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് 25 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് ഒരു പാക്കറ്റിന് 50 രൂപ നിരക്കിലാണ് വില്‍പന നടത്തിയിരുന്നത്. 4000 പായ്ക്കറ്റ് പുകയില പിടികൂടി. രണ്ടു ലക്ഷം രൂപ വിലമതിക്കുന്നതാണ് പിടികൂടിയ ഉല്‍പ്പന്നങ്ങള്‍. കഴിഞ്ഞ മാസം തൃശൂര്‍ എക്‌സൈസ് സ്പഷ്യല്‍ സ്‌ക്വാഡ് എട്ടു ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ ഒരു ആഡംബര കാറില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ജിന്റോ ജോണ്‍, ഒ.എസ്. സതീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.കെ. ഉണ്ണികൃഷണന്‍, എന്‍.കെ. ഷാജി, എക്‌സൈസ് ഡ്രൈവര്‍ ആ. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.