ആലപ്പുഴ: വാഗ്ദാനലംഘനം സര്‍ക്കാര്‍ മുഖമുദ്രയായെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന ജന. സെക്രട്ടറി പി.എസ്. ഗോപകുമാര്‍. ഫെറ്റോ ജില്ലാ കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ വരുംദിനങ്ങളില്‍ ശക്തമായ സമര പരിപാടികള്‍ക്ക് ഫെറ്റോ നേതൃത്വം നല്കാന് കണ്വന്ഷന് തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കെ. മധു അദ്ധ്യക്ഷനായി. എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി സി. ബാബുപിള്ള, ഖജാന്‍ജി കെ.ആര്. രതീഷ്, എന്‍ടിയു ജില്ലാ ജോ. സെക്രട്ടറി വി. പ്രവീണ്‍, ജില്ലാ വൈസ് പ്രസി ജയകുമാര്‍, പി. ഷിനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി കെ. മധു (പ്രസിഡന്റ്), കെ.എസ്. അജിത്ത്കുമാര്‍ (വൈസ് പ്രസിഡന്റ്), വി. പ്രവീണ്‍മാസ്റ്റര്‍ (സെക്രട്ടറി), കെ.ആര്. രതീഷ് (ജോ. സെക്രട്ടറി), സി.ടി. ജയകുമാര്‍ (ഖജാന്‍ജി) ജെ. മഹാദേവന്, സുമേഷ്, ആനന്ദന്, ജെ. ഹരീഷ്കുമാര്‍, പ്രവീണ്‍കുമാര്‍ (കമ്മറ്റിയംഗങ്ങള്‍) തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: