പാനൂര്‍: മാലിന്യങ്ങള്‍ റോഡരികില്‍ കുഴിച്ചുമൂടിയ പാനൂര്‍ നഗരസഭ അധികൃതരുടെ നടപടിയില്‍ വ്യാപക പ്രതിഷേധം. കഴിഞ്ഞ ദിവസം രാത്രി പഴയ വില്ലേജ്ഓഫീസ് കെട്ടിടത്തില്‍ ശേഖരിച്ച് വെച്ചിരുന്ന മാലിന്യ കൂമ്പാരം കത്തിയിരുന്നു. ഇതാണ് നഗരസഭ അധികൃതരുടെ നേതൃത്വത്തില്‍ ഇന്നലെ കെട്ടിടത്തിനു സമീപം തന്നെ കുഴിച്ചുമൂടിയത്. വ്യാപാര സ്ഥാപനങ്ങളിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റുമാണ് കുഴിച്ചിട്ടത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: