ചെറുപുഴ: ലീഡര്‍ കെ.കരുണാകരന് മെമ്മോറിയല്‍ ആശുപത്രിയുടെയും ചെറുപുഴ ജെസിഐയുടെയും ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ 9.30 മുതല്‍ ചെറുപുഴ ജെയെഎംയുപി സ്ക്കൂളില്‍ വച്ച് സൗജന്യമെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. ക്യാമ്പില്‍ ആസ്മ, ശ്വാസംമുട്ടല്‍, രോഗമുള്ളവര്‍ക്ക് സ്പൈറോമെട്രി ടെസ്റ്റ് സൗജന്യമായി നല്‍കും. ജനറല്‍ മെഡിസിന്, ഗൈനക്കോളജി, ഫിസിഷ്യന്‍, സൈക്കോളജി തുടങ്ങിയവയിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ക്യാമ്പില്‍ ഉണ്ടായിരിക്കുന്നതാണെന്ന് ജെസിഐ ഭാരവാഹികളായ ജനാര്ദ്ദനന്, സുരേഷ്.പി, സിജു ജോയ്, താജുദീന് പുളിക്കല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: