തലശ്ശേരി: ഓട്ടത്തിനിടയില്‍ നിയന്ത്രണം തെറ്റിയ സ്വകാര്യ ബസ് റോഡരികിലെ ഹോട്ടല്‍ തകര്‍ത്തു. അപകടത്തില്‍ ബസ് യാത്രക്കാരായ രണ്ടു പേര്‍ക്ക് പരിക്കേറ്റു. തലശ്ശേരിയില്‍ നിന്നും അഞ്ചരക്കണ്ടിയിലേക്കു പോകുന്നതിനിടയിലാണ് വടക്കുമ്പാട് പോസ്റ്റോഫീസിനടുത്തുള്ള ഷാജിയുടെ ഹോട്ടലിനു മുന്‍വശമാണ് ഇടിച്ച് തകര്‍ത്തത്. ബസ് നിയന്ത്രണം വിട്ടതിനെത്തതുടര്ന്ന് റോഡരികിലെ ഓവുചാലില്‍ ഇറങ്ങിയതിനാലാണ് അപകടത്തിന്റെ രൂക്ഷത കുറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: