തിരുവനന്തപുരം: കവിയൂര്‍ കേസില്‍ സിബിഐ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരുവനന്തപുരം സിബിഐ കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കവിയൂര്‍ കേസില്‍ വിഐപികളോ രാഷ്ട്രീയക്കാരോ ഉള്‍പ്പെട്ടിട്ടില്ലെന്നും ലത നായര്‍ മാത്രമാണ് പ്രതിയെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസില്‍ രാഷ്ട്രീയക്കാര്‍ക്ക് പങ്കുണ്ടെന്ന് ലതാനായരെക്കൊണ്ട് പറയിച്ചത് ക്രൈം നന്ദകുമാറാണെന്നും ഇയാള്‍ക്കെതിരേ കേസെടുക്കണമെന്നും സിബിഐ ആവശ്യപ്പെടുന്നു. പിതാവ് അനഘയെ പീഡിപ്പിച്ചെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും സി.ബി.ഐ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: