കടല്‍ക്കൊല കേസ് താത്ക്കാലികമായി സ്റ്റേ ചെയ്തു

Tuesday 24 July 2012 3:45 pm IST

കൊല്ലം നീണ്ടകരയില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസിലെ വിചാരണ ഹൈക്കോടതി ഈ മാസം 30 വരെ സ്റ്റേ ചെയ്തു. കുറ്റപത്രത്തിന്റെ തുടര്‍ നടപടികളും സ്റ്റേ ചെയ്തിട്ടുണ്ട്. കൊല്ലം സെഷന്‍സ്‌ കോടതിയാണ്‌ കടല്‍ക്കൊലക്കേസ്‌ പരിഗണിക്കുന്നത്‌. കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത് ഇംഗ്ലീഷിലും മലയാളത്തിലും ആണൈന്നും, അതിനാല്‍ ഔദ്യോഗിക പരിഭാഷകനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇറ്റാലിയന്‍ നാവികര്‍ ഹര്‍ജി നല്‍കിയത്. ഇതു പരിഗണിക്കുമ്പോഴായിരുന്നു കോടതി നടപടി. ജസ്റ്റിസ് സി.പി. രവികുമാര്‍ ആണു ഹര്‍ജി പരിഗണിച്ചത്. 2012 ഫെബ്രുവരി 15ന് കൊല്ലം തീരത്ത്‌ വെച്ച്‌ ഇറ്റാലിയന്‍ ചരക്കുകപ്പലായ എന്‍‌റിക്ക ലെക്സിയിലെ സുരക്ഷാചുമതല വഹിച്ചിരുന്ന നാവികരുടെ വെടിയേറ്റ്‌ രണ്ട്‌ മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവമാണ്‌ കേസിനാധാരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.