നെടുങ്കണ്ടം: അനധികൃത വിദേശമദ്യ വില്‍പ്പന പിടികൂടാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ ഓട്ടോറിക്ഷയിടിച്ച് അപകടത്തില്‍പെടുത്താന്‍ ശ്രമം. സംഭവുമായി ബന്ധപ്പെട്ട് കോമ്പയാര്‍ ബ്ലോക്ക് നമ്പര്‍ 476 ല്‍ സുരേഷ് കുമാറിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പ്രതിയുടെ കൈയില്‍ നിന്നും 28 കുപ്പി വിദേശമദ്യമാണ് പിടിച്ചെടുത്തത്.
എക്സൈസ് ഉദ്യോഗസ്ഥനായ ഷിബു ജോസഫിനെ പ്രതി ഓട്ടോറിക്ഷയ്ക്ക് ഇടിച്ചു വീഴ്ത്തി. ഇടിയുടെ ആഘാതത്തില്‍ ഷിബുവിനു പരിക്കേറ്റു. എക്സൈസ് ഉദ്യോഗസ്ഫര് അപകടത്തില്‍ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഓട്ടോറിക്ഷയില്‍ നിന്നും, പ്രതിയുടെ വീട്ടില്‍ നിന്നും 14 ലിറ്റര്‍ വിദേശമദ്യം എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. വിദേശമദ്യ വില്‍പ്പന നടത്തുന്നതായി എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. പ്രതി ഓടിച്ചെത്തിയ ഓട്ടോറിക്ഷ എക്സൈസ് ഉദ്യോഗസ്ഥര്‍ കൈകണിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി എക്സൈസ് ഉദ്യോഗസ്ഥനെ ഇടിച്ചു വീഴ്ത്തിയത്. പ്രതിയെ ഇന്ന് നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: