പീരുമേട്: ദേശീയപാതയില്‍ പരിക്കേറ്റ് വീണു കിടന്ന വൃദ്ധയെ കെഎസ്ആര്‍ടിസി. ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചു. വണ്ടിപ്പെരിയാറിനു സമീപം 57-ാം മൈലില്‍ ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് വ്യദ്ധയെ കണ്ടത്. ഇതുവഴിയെത്തിയ ബസില്‍ വരികയായിരുന്ന കല്ലാര്‍ സ്വദേശിയും പൊതു പ്രവര്‍ത്തകയുമായ ബീനയാണ് ഇവര്‍ റോഡില്‍ കിടക്കുന്നത് കണ്ടത്. ഇവര്‍ പറഞ്ഞതിനെ തുടര്‍ന്ന് വാഹനം നിര്‍ത്തി ജീവനക്കാരും മറ്റ് യാത്രക്കാരും ചേര്‍ന്ന് അര്‍ദ്ധ ബോധാവസ്ഥയിലായിരുന്ന വൃദ്ധയെ അതേ ബസില്‍ കയറ്റി പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെറ്റിയില്‍ ചെറിയ മുറിവേറ്റ ഇവര്‍ക്ക് അറുപത് വയസിലധികം പ്രായം ഉള്ളതായി കരുതുന്നു. ചോദ്യങ്ങള്‍ക്ക് പ്രതികരണമില്ലാത്തതിനാല്‍ ഊമയോ, ബധിരയോ ആണോയെന്നും സംശയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: