ഏഴ് പേര്‍ക്ക് കൂടി ഡെങ്കിപ്പനി

Saturday 1 July 2017 9:51 pm IST

  തൊടുപുഴ: ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതോടെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 89 ആയി ഉയര്‍ന്നു. ഈ വര്‍ഷത്തെ കണക്കാണിത്. ആറ് കേസുകള്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലും ഒരു കേസ് ഇടവെട്ടി പഞ്ചായത്തിലുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏഴ് പേര്‍ക്ക്കൂടി ഡെങ്കിപ്പനി സംശയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുട്ടം, ആലക്കോട്, വണ്ടിപ്പെരിയാര്‍ എന്നവിടങ്ങളിലായി നാല് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ബാധിച്ച് ഇന്നലെ ചികിത്സ തേടി എത്തിയവരുടെ എണ്ണം 510 ആണ്. ഇതില്‍ 21 പേര്‍ കിടത്തി ചികിത്സയിലുണ്ട്. കഴിഞ്ഞ മാസം നാല് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു. 2 പേര്‍ എലിപ്പനി ബാധിച്ച് മരിച്ചിട്ടുണ്ട്. ഇടവെട്ടിയില്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുമ്പോഴും നിയന്ത്രണ സംവിധാനങ്ങള്‍ ഫലപ്രദമാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതുവരെ 10 വയസുകാരിയടക്കം 15 ഓളം പേര്‍ക്കാണ് പഞ്ചായത്തില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.