കണ്ണങ്കേരി കോളനി വികസനം: പട്ടികജാതി കമ്മീഷന്റെ ഒരുകോടി

Saturday 1 July 2017 10:13 pm IST

കാക്കനാട്: ഡെങ്കിപ്പനി പടര്‍ന്ന് പിടിച്ച് ജനജീവിതം ദുസ്സമായ ചിറ്റേത്തുകര കണ്ണങ്കേരി കോളനിയിലെ അടിസ്ഥാന വികസനത്തിന് ദേശീയ പട്ടികജാതി കമ്മീഷന്റെ ഒരു കോടി രൂപയുടെ സഹായ വാഗ്ദാനം. കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എല്‍. മുരുകനാണ് കോളനി സന്ദര്‍ശിച്ച് സഹായം നല്‍കാമെന്ന് ഉറപ്പു നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന പണം വിനിയോഗിക്കുന്നതിന് തൃക്കാക്കര നഗരസഭ, പട്ടിക ജാതി വികസന വകുപ്പുമായി സഹകരിച്ച് അടിസ്ഥാന വികസനത്തിന് പദ്ധതി തയ്യാറാക്കി നല്‍കിയാല്‍ പണം അനുവദിക്കും. 54 പട്ടിക ജാതി കുടുംബങ്ങള്‍ ഉള്‍പ്പെട്ട കോളനിയിലെ വീടുകളില്‍ കഴിഞ്ഞ വേനല്‍ക്കാലം മുതല്‍ ഡെങ്കിപ്പനിയുടെ പിടിയിലാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത കണ്ണങ്കേരി കോളനി സന്ദര്‍ശിക്കണമെന്ന് വൈസ് ചെയര്‍മാന്‍ ആവശ്യപ്പെട്ടിരുന്നു. കോളനിയുടെ അടിസ്ഥാന വികനത്തിനായി കോടികള്‍ ചെലവഴിച്ചുവെങ്കിലും നല്ല ശൗചാലയമില്ല. കോളിനിയില്‍ സമ്പൂര്‍ണ ശൗചാലയങ്ങളും വീടുകളും കുടിവെള്ള പദ്ധതികള്‍ ലക്ഷ്യമിട്ടുള്ള ആസൂത്രിത പദ്ധതികളുമാണ് വേണ്ടതെന്ന് വൈസ് ചെയര്‍മാന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.