ബിജെപി പ്രവര്‍ത്തകര്‍ പരിസരം ശുചിയാക്കി

Saturday 1 July 2017 10:13 pm IST

പാലക്കാട് : ബിജെപി നഗരത്തില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനം സ്‌റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്ത് അഡ്വ.ഇ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എല്‍.വിശ്വനാഥന്‍, ഭാരവാഹികളായ പ്രകാശന്‍, സതീഷ്, അനു, മനോജ്, പ്രമോദ് എന്നിവര്‍ നേതൃത്വം നല്‍കി. ഒറ്റപ്പാലം : സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ഒറ്റപ്പാലത്ത് ജനവാസ മേഖലയില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. കയറംപാറ കേന്ദ്രീയ വിദ്യാലയപാതയോരത്ത് വാഹനം ഇടിച്ചു പുഴുവരിച്ച് കിടന്ന നായയുടെ ജഡം സംസ്‌കരിച്ചു. മീറ്റ് ഗവ:ഹോമിയോ ആശുപത്രി പരിസരത്തെ കാടുവെട്ടി ശുചീകരിച്ചു. ജന:സെക്രട്ടറി പി.വേണുഗോപാല്‍, ടി.ശങ്കരന്‍കുട്ടി, എസ്.ദുര്‍ഗ്ഗാദാസ്. എ.പ്രകാശന്‍, ബി.ജെ.പികൗണ്‍സിലര്‍ കൃഷ്ണകുമാരി, സി.സുമേഷ്, കെ.പി.കൃഷ്ണകുമാര്‍, ലാലു എന്നിവര്‍ പങ്കെടുത്തു. ചിറ്റൂര്‍ : വണ്ണാമട പിഎച്ച്‌സിപരിസരം ബിജെപി പ്രവര്‍ത്തകര്‍ ശുചിയാക്കി. ഒബിസിമോര്‍ച്ച ജില്ലാ പ്രസിഡണ്ട് എ.കെ.ഓമനക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എ.കെ മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി സംസ്ഥാന കൗണ്‍സില്‍ അംഗം എം ബാലകൃഷ്ണന്‍, വി രമേഷ്, ആര്‍.ശെന്തില്‍കുമാര്‍,കെ.ആര്‍.ദാമോധരന്‍, എസ്. ജ്ഞാനകുമാര്‍, ബാബുഗോപാലപുരം, കെ.ഷിനു,സുരേഷ്‌ജെപിനഗര്‍, പി.വിജിത്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അകത്തേത്തറ : ശുചീകരണ യജ്ഞം മണ്ഡലം ജനറല്‍ സെക്രട്ടറി സുരേഷ് വര്‍മ്മ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ്.ഷിജു അധ്യക്ഷത വഹിച്ചു. സ്വാമിനാഥന്‍പാടത്ത്, ബാബുപാടത്ത്, പ്ലാന്‍ ബാബു, മുരളി കക്കാട്, വിവേക്, രഞ്ജിത്ത്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ.കെ.അജയ് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.