ശുദ്ധജലമെത്തിക്കാന്‍ കുളം അഴുക്കുചാലില്‍

Saturday 1 July 2017 10:16 pm IST

  തൃപ്പൂണിത്തുറ: ഗവ.ആയുര്‍വേദ ആശുപത്രിയിലേയ്ക്ക് ശുദ്ധജലമെത്തിക്കാന്‍ ലക്ഷങ്ങല്‍ മുടക്കി കുളംകുത്തിയത് അഴക്കുചാലില്‍. മാലിന്യവാഹിനിയായ എടംപാടം മൂഴിക്കല്‍ തോടിനോട് ചേര്‍ന്നാണ് കുളം കുത്തിയത്. 50 ലക്ഷം രൂപ ചെലവഴിച്ചാണിത്. സമീപത്തുള്ള ഫ്‌ളാറ്റിന്റെ കക്കൂസിലെ മലിനജലവും ഇതിനുടുത്തുള്ള തോട്ടിലേക്കാണ് ഒഴുകുന്നത്. ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ കിഴക്ക് വടക്ക് ഭാഗത്ത് കുളം കുത്തുന്നതിന് സ്ഥമുണ്ട്. സര്‍ക്കാര്‍ ഫണ്ട ധൂര്‍ത്തടിക്കുന്നതിനാണതെന്നാണ് ആരോപണം.കുളത്തിലെ വെള്ളം ശുദ്ധീകരിക്കാനായി ട്രീറ്റ്‌മെന്റ് പ്ലാന്റും ടാങ്കും നിര്‍മിക്കാന്‍ 50ലക്ഷ രൂപ ചെലവ് വരും. അഴുക്കുചാലായതിനാല്‍ വാട്ടര്‍ അതോറിറ്റി പിന്‍മാറി..ഇതോടെ പദ്ധതിക്കായി സ്വകാര്യ ടെന്‍ഡര്‍ ക്ഷണിച്ചു. കുളം കുത്തിയതല്ലാതെ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പണി ഒരു വര്‍ഷമായി എങ്ങും എത്തിയിട്ടില്ല. കുളം കുത്തിയതുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് ആവശ്യമുയരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.