ആലുവ: കുട്ടമശ്ശേരി മനയ്കക്കാടു വഴിയുളള വാഴക്കുളം കെ.എസ്.ആര്.ടി.സി.ബസ് സര്‍വ്വീസ് നിര്‍ത്തലാക്കിയതില്‍ നാട്ടുകാരുടെ പ്രതിഷേധം.
അഞ്ച്, ആറ്, ഏഴ് വാര്ഡുകളിലൂള്ള ആളുകള്‍ക്ക് ഉപകാരമായിരുന്നു സര്‍വ്വീസ്. അമ്പലപ്പറമ്പ്, സൂര്യനഗര്‍, മനയ്കക്കാട് സൗത്ത് ചാലയ്ക്കല്‍ എന്നി പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികളും ജോലിക്കാരുമാണ് ബസ് ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ടുന്നത്.
രാവിലെയും വൈകീട്ടും രണ്ടു സര്‍വ്വീസ് ആരംഭിച്ചപ്പോള്‍ ഉണ്ടായിരുന്നത്. പിന്നീടത് ഒന്നാക്കി കുറച്ചു. മാസങ്ങളായി സര്‍വ്വീസ് പൂര്‍ണമായി നിര്‍ത്തി. നിര്‍ത്തലാക്കിയ ബസ് സര്‍വ്വീസ് പുനസ്ഥാപിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്കളുമായി മുന്നോട്ടുപോകാന്‍ ചാലയ്ക്കല്‍ ജനജാഗ്രത സമിതി തീരുമാനിച്ചു. മുജീബ് കുട്ടമശ്ശേരി അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: