ന്യൂദല്‍ഹി: വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ സെപ്റ്റംബറില്‍ പാക്കിസ്ഥാന് സന്ദര്‍ശിക്കും. സെപ്റ്റംബര്‍ ഏഴു മുതല്‍ മൂന്നു ദിവസത്തേക്കാണ് സന്ദര്‍ശനം നടത്തുക. പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖാറുമായി അദ്ദേഹം ചര്‍ച്ച നടത്തും. ഉഭയകക്ഷി ചര്‍ച്ചകളിലെ പുരോഗതി ഇരുവരും വിലയിരുത്തും.
പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ശരത് സഭര്‍വാള്‍ പാക് വിദേശകാര്യ സെക്രട്ടറി ജലീല്‍ അബ്ബാസ് ജിലാനിയെ കണ്ട് കൃഷ്ണയുടെ സന്ദര്‍ശന തീയതി അറിയിച്ചു. പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുമായും പ്രധാനമന്ത്രി രാജ പര്‍വേസ് അഷറഫുമായും എസ്.എം. കൃഷ്ണ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: