വനിത ഹോസ്റ്റല്‍ തുറന്ന് കൊടുത്ത് മാന്യത കാട്ടണം: എബിവിപി

Saturday 1 July 2017 10:59 pm IST

കാഞ്ഞങ്ങാട്: എളേരിത്തട്ട് കോളേജിലെ വനിത ഹോസ്റ്റല്‍ തുറന്ന് കൊടുത്ത് സര്‍ക്കാര്‍ മാന്യത കാട്ടണമെന്ന് എബിവിപി ജില്ല ജോയിന്റ് കണ്‍വീനര്‍ ശ്രീഹരി രാജപുരം ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥിനികളുടെ ദീര്‍ഘകാലാഭിലാഷമായ ഹോസ്റ്റല്‍ കഴിഞ്ഞ മാസമാണ് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.രവീന്ദ്രനാഥ് ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തത്.മാസം ഒന്ന് കഴിഞ്ഞിട്ടും വനിത ഹോസ്റ്റല്‍  ഉപയോഗശൂന്യമായി കിടക്കുകയാണ്.
ഹോസ്റ്റല്‍ പ്രവര്‍ത്തനത്തിനാവശ്യമായ തസ്തിക സൃഷ്ടിക്കല്‍ ഒന്നും തന്നെ സര്‍ക്കാര്‍ നടത്തിയിട്ടില്ല. കോളേജ് ്അധികൃതരുമായി ബന്ധപ്പെട്ട സമയത്ത് ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ ഒന്നും തന്നെ കൈക്കൊള്ളുവാന്‍ സാധിക്കുകയില്ലെന്ന മറുപടിയായിരുന്നു ലഭിച്ചത്.
കാലാകാലങ്ങളായി യൂണിയന്‍ അടക്കി വാഴുന്ന എസ്എഫ്‌ഐയാകട്ടെ വിഷയത്തില്‍ മൗനം അവലംബിച്ച് വിദ്യാര്‍ത്ഥി വിരുദ്ധത ഒരിക്കല്‍കൂടി പ്രകടിപ്പിച്ചിരിക്കുകയാണ്. ദൂരെ നിന്നും വരുന്ന കുട്ടികള്‍ ഇപ്പോഴും പുറമെയുള്ള വീടുകളില്‍ താമസിച്ചുകൊണ്ടാണ് പഠനം തുടരുന്നത്. ഈ വിഷയത്തില്‍ സര്‍ക്കാരും യൂണിയനും മൗനം വെടിയണമെന്നും ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും ശ്രീഹരി രാജപുരം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.