കാഠ്മണ്ഡു: നേപ്പാളിലെ രാമേഛാപ് ഗ്രാമത്തില്‍ ഭൂകമ്പം. ഇന്ന്(ഞായറാഴ്ച) രാവിലെ 7.28നാണ് റിക്ടര്‍ സ്കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമോ മറ്റു നാശ നഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഈ വര്‍ഷം ഫെബ്രുവരിയില്‍ കാഠ്മണ്ഡുവില്‍ രണ്ടു തുടര്‍ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. 2015 ഏപ്രിലില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 9,000 പേരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: