കോഴിക്കോട്: ആശുപത്രി വൃത്തിയായി സൂക്ഷിക്കേണ്ടത് ആശുപത്രി അധികൃതരുടെ ചുമതലയാണെന്നു ആരോഗ്യമന്ത്രി കെ.കെ. ഷൈലജ.
നിയമം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് ഉപയോഗിക്കാനുള്ള വെള്ളത്തില്‍ ചത്ത എലിയെ കണ്ടെത്തിയ സംഭവത്തോടു പ്രതികരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം വെള്ളത്തില്‍ ചത്ത എലിയെ കണ്ടെത്തിയതിനെ തുടര്‍ന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രി ഉപരോധിച്ചു. ഡിസിസി അധ്യക്ഷന്‍ ടി. സിദ്ധിഖിന്റെ നേതൃത്വത്തിലാണ് ഉപരോധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: