ആലപ്പുഴ: മിന്നലേറ്റതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന പുന്നപ്ര കണിച്ചുകാട് വീട്ടില്‍ പരേതനായ ജയരാജിന്റെയും സബിതയുടെയും മൂത്ത മകന് അനുരാജിന് (10) സഹായവുമായി സബിത ജോലി ചെയ്യുന്ന ആലപ്പുഴ മുല്ലയ്ക്കല് മഹേശ്വരി വസ്ത്രശാലയിലെ സഹപ്രവര്‍ത്തകര്‍. ഇവര്‍ സ്വരൂപിച്ച ആദ്യ ഗഡുവായ ഒരു ലക്ഷം രൂപ സബിതയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചു. പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ അനുരാജ് സഹോദരനോടൊപ്പം വീട്ടുമുറ്റത്തു കളിക്കു ന്നതിനിടയിലാണു മിന്നലേറ്റത്. സഹപാഠികളും അധ്യാപകരും ചേര്‍ന്ന് ഒരു ലക്ഷം രൂപ സ്വരൂപിച്ച് അടുത്ത ദിവസം കുടുംബത്തിനു കൈമാറും അനുരാജിനു തുടര്‍ചികില്‍സയ്ക്കായി നാലു ലക്ഷം രൂപയ്ക്കുമേല്‍ ചെലവു വരുമെന്നാണു ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. സബിതയുടെ പേരില്‍ എസ്ബിഐ ആലപ്പുഴ ശാഖയില്‍ 33509996826 നമ്പറില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഐഎഫ്എസ് കോഡ്: എസ്ബിഐഎന്‍0003106. ഫോണ്‍: 9961616076.
പ്രതികരിക്കാൻ ഇവിടെ എഴുതുക: