കാസര്‍കോട്: കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ദശദിന ദേശീയ ദാരുശില്പ ക്യാമ്പ് ജൂലൈ 5 മുതല്‍ 14 വരെ കാസര്‍കോട് നടക്കും. ബേക്കല്‍ കോട്ടയില്‍ നടക്കുന്ന ക്യാമ്പ് 5ന് വൈകീട്ട് 5 മണിക്ക് കഥാകാരന് ടി. പത്മനാഭന് ഉദ്ഘാടനം ചെയ്യും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 15 ശില്പികള് ക്യാമ്പില്‍ പങ്കെടുക്കും. ക്യാമ്പിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഉദ്ഘാടന ദിനം വി.ടി. മുരളി അവതരിപ്പിക്കുന്ന പാട്ടുപുര അരങ്ങേറും. 7ന് വൈകീട്ട് 5ന് ഡോ. രാവുണ്ണി, രോഷ്നി സ്വപ്ന, മണമ്പൂര്‍ രാജന് ബാബു, വര്‍ഗീസ് ആന്റണി, മാധവന് പുറച്ചേരി, ശ്രീജിത്ത് അരിയല്ലൂര്‍ എന്നിവര്‍ പങ്കെടുക്കുന്ന കവിയരങ്ങും 9ന് വൈകീട്ട് 5ന് സഞ്ജീവ് സുവര്‍ണ അവതരിപ്പിക്കുന്ന യക്ഷഗാനവുമുണ്ടാകും.
11ന് ഉമ്പായിയുടെ ഗസല്‍ സന്ധ്യ നടക്കും. 13ന് വൈകീട്ട് 5ന് കലാപാഠശാല ആറങ്ങോട്ടുകര അവതരിപ്പിക്കുന്ന നാടകം ‘കാളഭൈരവന്‍’ അരങ്ങേറുമെന്ന് കേരള ലളിതകലാ അക്കാദമി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: