പെരിന്തല്‍മണ്ണ: ഒരുകോടി രൂപയുടെ അസാധു നോട്ടുകളുമായി മൂന്നുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയിലായി. പൊന്ന്യാകുറിശ്ശി സ്വദേശി കണ്ണന്തൊടി കുഞ്ഞുമൊയ്തീന്(44), തേക്കിന്‍കോട് പത്തത്ത് മുഹമ്മദ് റംഷാദ്(28), പട്ടിക്കാട് തെക്കുംപുറത്ത് നിസ്സാം(27) എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ ദിവസം രാത്രി 11ന് ഇവര്‍ അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ആഡംബര കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശിയുടെ നോട്ടുകളാണെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. ഡിവൈഎസ്പി എം.പി.മോഹനചന്ദ്രന്, സിഐ സാജു.കെ.അബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: