ദിലീപിന്റെ പുതിയ ചിത്രത്തിന്റെ റിലീസ് മാറ്റി

Sunday 2 July 2017 8:58 pm IST

കൊച്ചി: ദിലീപ് നായകനായ പുതിയ ചിത്രം രാമലീലയുടെ റിലീസിംഗ് മാറ്റി. 7 ന് നടക്കേണ്ട റിലീസിംഗാണ് മാറ്റിവച്ചത്. ഇതിന്റെ കാരണം അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ദിലീപിനെതിരെ ഉയര്‍ന്ന വിവാദങ്ങളാണ് കാരണമായതെന്നാണ് സൂചന. ദിലീപ് രാഷ്ട്രീയക്കാരന്റെ റോളിലെത്തുന്ന ചിത്രത്തിന്റെ സംവിധാനം അരുണ്‍ഗോപിയാണ്. ടോമിച്ചന്‍ മുളകുപാടമാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ദിലീപിനെ അന്വേഷണസംഘം 13 മണിക്കൂര്‍ ചോദ്യംചെയ്തിരുന്നു. ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ കാക്കനാട്ടെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ പരിശോധന നടത്തി സിസിടിവി പിടിച്ചെടുത്തു. കാവ്യയുടെ വെണ്ണലയിലെ വില്ലയിലും പോലീസ് പരിശോധനക്ക് എത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.