മത്സരത്തിനില്ല; അഴിമതിക്കെതിരെ പോരാട്ടം തുടരും: രാംദേവ്‌

Tuesday 24 July 2012 9:50 pm IST

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക്‌ ഉദ്ദേശ്യമില്ലെന്നും എന്നാല്‍ അഴിമതിക്കും കള്ളപ്പണത്തിനുമെതിരെയുള്ള പോരാട്ടം തുടരുമെന്നും യോഗാ ഗുരു ബാബ രാംദേവ്‌. ദുര്‍ഭരണം അവസാനിപ്പിക്കാന്‍ ശ്രീകൃഷ്ണന്‍ നടത്തിയ പോരാട്ടം പോലെ അനീതിയ്ക്കെതിരെ താന്‍ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി. ദുര്‍ഭരണത്തിനെതിരെയുള്ള പോരാട്ടങ്ങളില്‍ സന്ന്യാസിമാര്‍ നേരിട്ടിറങ്ങി നേതൃത്വമേറ്റെടുത്തിട്ടുള്ള പാരമ്പര്യമാണ്‌ ഇന്ത്യക്കുള്ളതെന്നും രാംദേവ്‌ ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധി കൂടുതല്‍ ഉത്തരവാദിത്തത്തിലേക്ക്‌ കടക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്‌ കുടുംബം കൊണ്ടോ പദവികൊണ്ടോ ഇന്ത്യയെപ്പോലൊരു രാജ്യത്ത്‌ ഒരാള്‍ക്കും ഉന്നതനാകാന്‍ പറ്റില്ലെന്നും സ്വഭാവം കൊണ്ടും പരിശ്രമം കൊണ്ടും മാത്രമേ ഇത്‌ സാധ്യമാകൂ എന്നും രാംദേവ്‌ പ്രതികരിച്ചു. അഴിമതിക്കെതിരെയുള്ള ലോക്പാല്‍ ബില്ലിനായി പ്രവര്‍ത്തിച്ചും കള്ളപ്പണം തിരികെ കൊണ്ടു വന്നുമുള്ള വലിയ പ്രവര്‍ത്തനങ്ങള്‍ ചെയ്തും രാഹുലിന്‌ വലിയവനാകാമെന്നും രാംദേവ്‌ പറഞ്ഞു. കോണ്‍ഗ്രസ്‌ രാഹുലിനെ യുവരാജാവാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.