ജില്ലാ ആശുപത്രി പരിസരം ശുചീകരിച്ചു

Sunday 2 July 2017 9:05 pm IST

തൃശൂര്‍: പനി, പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ബിജെ പി തൃശ്ശൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയില്‍ നടന്ന ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം ജില്ലാപ്രസിഡണ്ട് എ.നാഗേഷ് നിര്‍വ്വഹിച്ചു. ശുചീകരണത്തിനു ശേഷം സംസ്ഥാന സെക്രട്ടറി അഡ്വ. ബി. ഗോപാലകൃഷ്ണന്‍ ആര്യവേപ്പിന്‍ തൈ നട്ടു. ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, മണ്ഡലം പ്രസിഡന്റ് വിനോദ് പൊള്ളഞ്ചേരി, ഇ.എം.ചന്ദ്രന്‍ ജന:സെക്രട്ടറിമാരായ രഘുനാഥ് സി.മേനോന്‍, പ്രദീപ്കുമാര്‍, സുരേഷ് പാടുക്കാട്, മനോജ് നെല്ലിക്കാട്, കൗണ്‍സിലര്‍ വിന്‍ഷി അരുണ്‍ കുമാര്‍, ഷാജന്‍ ദേവസ്വംപറമ്പില്‍, രാജന്‍ നെല്ലങ്കര എന്നിവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.