അനധികൃത മദ്യവില്പന: യുവാവ് പിടിയില്‍

Sunday 2 July 2017 9:06 pm IST

കോലഴി : പൊതു അവധി ദിവസങ്ങളിലും, ഡ്രൈഡേ ദിനങ്ങളിലും മദ്യം വില്‍പ്പന നടത്തിയ യുവാവിനെ കോലഴി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.രാധാകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തു. മുണ്ടൂര്‍ കൂട്ടാലയ്ക്കല്‍ സിനോജിനെ(39)യാണ് അറസ്റ്റ് ചെയ്തത്. ഒന്നര ലിറ്റര്‍ മദ്യവും 2300 രൂപയും ഇയാളില്‍ നിന്നും കണ്ടെടുത്തു. അന്വേഷണ സംഘത്തില്‍ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി ബാബു, പ്രിവന്റീവ് ഓഫീസര്‍മാരായ എ.ബി.പ്രസാദ്, ടി.കെ സുരേഷ്‌കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.എസ് സജി, പി.പി. കൃഷ്ണകുമാര്‍, പി.പരമേശ്വരന്‍, സി.എല്‍ ജെയ്ന്‍, ഡിക്‌സന്‍ വി. ഡേവിസ്, എ. ആര്‍. നിഖില്‍, പി.എസ്. സിജന്‍ എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു. പ്രതിയെ റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.