കണ്ണൂര്‍: കേരള എയ്ഡഡ് സ്കൂള്‍ ലാസ്റ്റ് ഗ്രേഡ് എംപ്ലോയീസ് യൂണിയന് 47-ാം വാര്‍ഷികാഘോഷവും സംസ്ഥാനസമ്മേളനവും കണ്ണൂരില്‍ സമാപിച്ചു. ചെങ്ങിനിപ്പടി യുപി സ്ക്കൂളില്‍(എ.പി.രാഘവന് നഗര്‍)നടന്ന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.എം. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.കെ.അബ്ദുല്‍ റഷീദ് സ്വാഗതം പറഞ്ഞു.
സംസ്ഥാന തെരഞ്ഞെടുപ്പില്‍ സംസ്ഥാന പ്രസിഡന്റ് തോമസ് ഐസക് (സെന്റ് ജോര്‍ജ് എച്ച്എസ് ചുങ്കപ്പാറ കോട്ടയം), ജനറല്‍ സെക്രട്ടറി കെ.എം.ബാലകൃഷ്ണന് (അഴീക്കോട് സൗത്ത് യു പി സ്ക്കൂള്, കണ്ണൂര്‍) ട്രഷറര്‍ ടി.വി.അനില്‍കുമാര്‍ (ചെങ്ങനിപ്പടി യുപി സ്ക്കൂള്, കണ്ണൂര്‍) എന്നിവരെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാരായി സജീവന് വടകര, ജോണി തിരുവല്ല, രഞ്ജിത്ത് കാസര്‍കോട് എന്നിവരെയും സെക്രട്ടറിമാരായി സുധീര്‍ബാബു കണ്ണൂര്‍, ദീപക് കാസര്‍കോട്, ടി.സി.മനോജ് കണ്ണൂര്‍, ഓഡിറ്റര്‍മാരായി എ.പി.ഷാജി, എ.എസ്.ശ്രീജി, ഓര്‍ഗനൈസിങ് സെക്രട്ടറിയായി ടി.കെ.അബ്ദുല്‍ റഷീദ് തൃശൂര്‍, സംസ്ഥാന കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായി പി.എസ്. ആന്‍ഡ്രൂസിനെയും തെരഞ്ഞെടുത്തു. ടി.കെ.അബ്ദുള്‍ റഷീദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും സി.വി.രാജീവന് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: