തിരുവനന്തപുരം: കേരളത്തില്‍ പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ എല്ലാ എസ്എച്ച്ഒമാരും അവരവരുടെ പോലീസ് സ്റ്റേഷനുകളും പരിസര പ്രദേശങ്ങളും ശുചീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു.
ചൊവ്വാഴ്ച മുതല്‍ മൂന്ന് ദിവസം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. പോലീസ് സ്റ്റേഷനും പരിസരവും ശുചിയാക്കുന്നതിനുപുറമെ ഓരോ ദിവസവും മറ്റേതെങ്കിലും ഒരു സ്ഥാപനം കൂടി തെരഞ്ഞെടുത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. പഞ്ചായത്തിന്റെയും സന്നദ്ധസംഘടനകളുടെയും സഹായം ഇതിനായി ഉപയോഗപ്പെടുത്തണം. സൗത്ത് സോണ്‍ എഡിജിപി ഡോ.ബി. സന്ധ്യക്കാണ് സംസ്ഥാനതലത്തിലുള്ള മേല്‍നോട്ട ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: