തിരുവനന്തപുരം: പനി നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ശുചീകരണ യജ്ഞം പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് ഒരു ജനകീയ മുന്നേറ്റമായി മാറുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്.
പക്ഷേ ഒരു ആത്മാര്‍ത്ഥതയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല. കഴിഞ്ഞ ദിവസവും കാല് ലക്ഷത്തിലേറെ പേര് പനി ബാധിച്ച് ആശുപത്രികളെ അഭയം പ്രാപിച്ചു. പനി ഇത്രയും ഭയാനകമായ വിധം പടര്‍ന്ന് പിടിക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദി സര്‍ക്കാരാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: