ആലത്തൂര്‍:ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.വെങ്ങന്നൂര്‍ അണയക്കോട് കുപ്പുണ്ണിയുടെ മകന് വിനോദ്(32)ആണ് മരിച്ചത്.ഇന്നലെ രാത്രി 8.30 ഓടെ കുനിശ്ശേരി പല്ലാവൂര്‍ റോഡില്‍ വിനോദ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.പരിക്കേറ്റ വിനോദിനെ നാട്ടുകാര്‍ ആലത്തൂരിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.ആലത്തൂര്‍ കിണ്ടി മെക്കില് ആട്ടോ വര്‍ക്ക്ഷോപ്പ് നടത്തി വരികയായിരുന്നു വിനോദ്.ഭാര്യ:വിദ്യ.മക്കള്‍: വിസ്മയ,വൈ ഷ്ണവ്.മാതാവ് :മണി. സഹോദരങ്ങള്‍: ബിനു (ഒട്ടോ ഡ്രൈവര്‍), ബിജു (മിലിട്ടറി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: