കഞ്ഞിക്കുഴി: കാറിന്റെ ബോണറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെ പോലീസ് നടത്തിയ പരിശോധനയിലാണ് എറണാകുളം ജില്ലക്കാരായ രണ്ട് പേര് പിടിയിലായത്.
ആലുവ സ്വദേശികളായ ജിജിന്(23), അലിയാര് (29) എന്നിവരാണ് പിടിയിലായത്. ചേലച്ചുവട് കട്ടിങ്ങ് ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന വണ്ടി സംശയത്തെ തുടര്‍ന്ന് പോലീസ് സ്റ്റേഷനിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് 70 ഗ്രാം കഞ്ചാവ് കണ്ടെത്തയത്. തേക്കടിയില്‍ വിനോദ സഞ്ചാരത്തിനെത്തിയ ഇരുവരും ഇവിടെ നിന്നുമാണ് കഞ്ചാവ് വാങ്ങിയതെന്നാണ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കാറും പിടിച്ചെടുത്തു.
കഞ്ഞിക്കുഴി എസ്ഐ കെ സി ലോറന്‍സ്, ഉദ്യോഗസ്ഥരായ അനില്‍ മനയത്ത്, അജീഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി. പ്രതികള്‍ക്ക് കഞ്ചാവ് നല്‍കിയവരെ പറ്റിയും പോലീസ് അന്വേഷണം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: