മൂന്നാര്‍: ദേവികുളത്തിന് സമീപം ബധിരയും മൂകയുമായ വീട്ടമ്മയെ പീഡിപ്പിച്ചക്കേസില്‍ സമീപവാസി പിടിയില്‍. ലാക്കാട് മനില ഡിവിഷനിലെ സ്റ്റീഫനെ(48) യാണ് മൂന്നാര്‍ സിഐ സാംജോസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതിനാല്‍ സ്വന്തം വീട്ടില്‍ തന്നെയായിരുന്നു താമസം.
പരാതിക്കാരിക്ക് എഴുതാനും വായിക്കാനും അറിയാത്തതിനാല്‍ ആംഗ്യഭാഷയില്‍ വിദഗ്ധരായ ആളെ സ്ഥലത്തെത്തിച്ച് യുവതിയുടെ മൊഴിയെടുത്താണ് പ്രതിയെ ഇന്നലെ പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. ഗര്‍ഭിണിയായ യുവതി കഴിഞ്ഞ മാസം 11 ന് പ്രസവിച്ചിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മുന്‍പും പ്രതിക്കെതിരെ സമാന പരാതികളുണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: