അപകട പരമ്പര, എം.സി റോഡ് കുരുതിക്കളമാകുന്നു

Sunday 2 July 2017 10:03 pm IST

കോട്ടയം : ഉന്നതനിലാവരത്തില്‍ നിര്‍മ്മിച്ച എം.സി റോഡില്‍ ചോരപുഴയൊഴുകുന്നു. ഒരു അപകടമെങ്കിലും നടക്കാത്ത ദിവസമില്ല. കഴിഞ്ഞ ദിവസം ചിങ്ങവനത്ത് നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത കാറിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. റോഡിലെ കുഴിയും വാഹനങ്ങളുടെ അമിതേ വേഗവുമാണ് അപകട പരമ്പരയ്ക്ക് മുഖ്യകാരണം. ചങ്ങനാശേരി മുതല്‍ ഏറ്റുമാനൂര്‍ വരെയുളള ഭാഗത്ത് അപകട സാധ്യതയേറെയാണ്. റോഡ് ഉന്നതനിലവാരത്തില്‍ നിര്‍മ്മിച്ചെങ്കിലും സുരക്ഷാ സംവിധാനങ്ങള്‍ അപര്യാപ്തമാണ്. ചിങ്ങവനം ജംങ്ഷന് സമീപമാണെങ്കില്‍ റോഡ് തരം തിരിക്കാന്‍ ഡിവൈഡറോ മറ്റ് സംവിധാനങ്ങളോ ഇല്ല. വീതിയില്‍ ടാര്‍ ചെയ്തിരിക്കുന്ന എം.സി റോഡില്‍ ചങ്ങനാശേരിയില്‍ നിന്ന് വാഹനങ്ങള്‍ പലപ്പോഴും അമിത വേഗത്തിലാണ് വരുന്നത്. എന്നാല്‍ വേഗത നിയന്ത്രിക്കാന്‍ പകലും രാത്രിയിലും യാതൊരു പരിശോധനയില്ലാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കെഎസ്ടിപി ഉന്നത നിലാവരത്തില്‍ നിര്‍മ്മിച്ച റോഡാണെങ്കിലും ചില സ്ഥലങ്ങളില്‍ റോഡില്‍ പൊട്ടല്‍ വീണിട്ടുണ്ട. കോട്ടയം ഭാഗത്തേയ്ക്ക് വന്നാല്‍ ഗതാഗതം കൂടുതല്‍ ദുഷ്‌ക്കരമാവുകയാണ്. നാല് വരി പാതയില്‍ വരെ കുഴികളാണ്. കോടിമത മുതല്‍ നാഗമ്പടം വരെ വാഹനങ്ങളുടെ നീണ്ട നിരയാണ്. കോടിമതപാലത്തിലെ കുഴികളാണ് പ്രധാന വില്ലന്‍. നാഗമ്പടം മേല്‍പ്പാലത്തിന്റെ പണി നടക്കുന്നതിനാല്‍ റോഡിന്റെ ഒരു വശം ചെളി നിറഞ്ഞുരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നഗര ഗതാഗതം കൂടുതല്‍ പ്രയാസമായിരിക്കുകയാണ്. മഴപെയ്ത് തുടങ്ങിയതോടെ റോഡില്‍ കൂടുതല്‍ വഴുക്കലുണ്ട്. അമിതേ വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ ഇത് മൂലം വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടും. ഇതാണ് അപകടങ്ങള്‍ വര്‍ധിയ്ക്കാന്‍ കാരണമായി പോലീസ് പറയുന്നത്. അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ വാഹന പരിശോധന കര്‍ശനമാക്കുമെന്നും പോലീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.