ഇന്ത്യ പാക്കിസ്ഥാനെ തകര്‍ത്തു

Sunday 2 July 2017 10:30 pm IST

ഡെര്‍ബി: ഇ. ബിഷ്ത്തിന്റെ തീപ്പൊരി ബൗളിംഗില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം. ലോകകപ്പില്‍ അവര്‍ പാക്കിസ്ഥാനെ 95റണ്‍സിന് തോല്‍പ്പിച്ചു. ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. 170 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബറ്റേന്തിയ പാക്കിസ്ഥാന്‍ 38.1 ഓവറില്‍ കേവലം 74 റണ്‍സിന് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഒമ്പതു വിക്കറ്റിന് 169 റണ്‍സെടുത്തു. പാക്ക് ബാറ്റിങ്ങ് നിരയില്‍ മിന്നല്‍പിണറായി കത്തിക്കയറിയ ബിഷ്ത്ത് അഞ്ചു വിക്കറ്റുകള്‍ വീഴത്തി.പത്ത് ഓവറില്‍ 18 റണ്‍സാണ് വിട്ടുകൊടുത്തത്. തുടക്കത്തില്‍ തന്നെ ഓപ്പണര്‍ എ സഫറിനെ വീഴ്ത്തിയാണ് ബിഷ്ത്ത് വിക്കറ്റ്‌വേട്ടയ്ക്ക് തുടക്കം കുറിച്ചത്. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് പാക്കിസ്ഥാന് കരകയറാനായില്ല.29 റണ്‍സ് നേടിയ സാനാ മിറാണ് പാക്കിസ്ഥാന്റെ ടോപ്പ് സ്‌കോറര്‍. ഓപ്പണര്‍ പൂനം റാവത്ത് (47), സുഷമ വര്‍മ (33), ഡിബി ശര്‍മ (28) എന്നിവരുടെ മികവിലാണ് ഇന്ത്യ 169 റണ്‍സിലെത്തിയത്. പാക്കിസ്ഥാന്റെ എന്‍ സന്ധു പത്ത് ഓവറില്‍ 26 റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്ത്തി. ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം മോശമായി. ആദ്യ മത്സരങ്ങളില്‍ തകര്‍ത്തുകളിച്ച ഓപ്പണര്‍ മന്ദാനയെ രണ്ടു റണ്‍സിന് നഷ്ടമായി. ഡിയാന ബെയ്ഗിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയ്ക്ക് കരകയറാനായില്ല. ഓരോ ഇടവേളകളിലും വിക്കറ്റുകള്‍ നഷ്ടമായി. എം ജോഷിയും (4) പൂനം യാദാവും (6) പുറത്താകാതെ നിന്നു. സ്‌കോര്‍ ബോര്‍ഡ് ഇന്ത്യ: പൂനം റാവത്ത് സിആന്‍ഡ് ബി സന്ധു 47, മന്ദാന എല്‍ബി ഡബ്‌ളീയു ബെയ്ഗ് 2, ഡി ബി ശര്‍മ സി സിന്ദ്ര ബി സന്ധു 28, എം രാജ് എല്‍ബിഡബ്‌ളീയു സന്ധു 8, എച്ച്.കൗര്‍ സി സാനാ മിര്‍ ബി സാദിയ 10, മെഷ്‌റം ബി സാദിയ 6, എസ് വര്‍മ സി ബെയ്ഗ് ബി എ ഇക്ബാല്‍ 33, ഗോസ്വാമി ബി സന്ധു 14, എം ജോഷി നോട്ടൗട്ട് 4, ബിഷ്ത്ത് റണ്‍ഔട്ട് 1, പൂനം യാദവ് നോട്ടൗട്ട് 6, എക്‌സ്ട്രാസ് 10 ആകെ 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 169. ബൗളിംഗ് : എ ഇക്ബാല്‍ 10-0-46-1, ഡി ബെയ്ഗ് 10-3-28-1, എന്‍.സന്ധു 10-1-26-4, സാനാ മിര്‍ 10-0-34-0, സാദിയ 10-2-30-2. പാക്കിസ്ഥാന്‍: എ സഫര്‍ എല്‍ബിഡബ്‌ളീയു ബിഷ്ത്ത് 1, എന്‍ ഖാന്‍ സി വര്‍മ ബി കൗര്‍ 23 ,ജെ.ഖാന്‍ എല്‍ബിഡബ്‌ളീയു ഗോസ്വാമി 6, സിന്ദ്ര എല്‍ബിഡബ്‌ളീയു ബിഷ്ത്ത് 0, ഐ ജാവേദ് എല്‍ബിഡബ്‌ളീയു ബിഷ്ത്ത് 0, എന്‍ അബിഡി ബി ശര്‍മ 5, എ ഇക്ബാല്‍ സി വര്‍മ ബി ജോഷി 0, സാനാ മിര്‍ ബി ജോഷി 29 ,എന്‍ സന്ധു സി ജോഷി ബി ബിഷ്ത്ത് 1, ഡി ബെയ്ഗ് ബി ബിഷ്ത്ത് 0, സാദിയ നോട്ടൗട്ട് 3, എക്‌സ്ട്രാസ് 6 ആകെ 38.1 ഓവറില്‍ 74.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.