ചങ്ങനാശേരി: പൗരവേദിയുടെ നിയോജകമണ്ഡലത്തിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു, സി.ബി.എസ്.സി സിലബസുകളിലായി മുഴുവന്‍ വിഷയങ്ങള്‍ക്കും എ.പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികളെയും നൂറ് ശതമാനം വിജയം നേടിയ 20 സ്കൂളുകളെയും ആദരിക്കുന്ന മെഗാ മെറിറ്റ് ഡേ നിറവ് 2017 വെള്ളിയാഴ്ച രാവിലെ 10ന് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. 1200ല്‍ 1200 മാര്‍ക്ക് നേടിയ നിമിഷ ആന്‍ ഷാജന് സ്വര്‍ണ്ണമെഡല്‍ നല്‍കുന്നതാണ്.രണ്ടാം വര്‍ഷം 600ല്‍ 600മാര്‍ക്കും നേടിയ 10 വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക അവാര്‍ഡ് നല്‍കുന്നതാണ്. പൗരവേദി പ്രസിഡന്റ് വി.ജെ ലാലിയുടെ അധ്യക്ഷതയില്‍ സി.എഫ് തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഡോ.സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പല്‍ ചെയര്മാന് സെബാസ്റ്റ്യന്‍ മാത്യു സമ്മാനദാനം നിര്‍വ്വഹിക്കും, മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികളും 100 ശതമാനം വിജയം വരിച്ച സ്കൂളുകളും ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 9447271352.
പ്രതികരിക്കാൻ ഇവിടെ എഴുതുക: