നാദാപുരം: റോഡരികിലെ കൂറ്റന്‍ തണല്‍മരം അപകട ഭീഷണി ഉയര്‍ത്തുന്നു. വളയം പാറക്കടവ് റോഡില്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിനും, കമ്യുണിറ്റി ഹെല്‍ത്ത് സെന്ററിനും സമീപത്തായി സ്ഥിതി ചെയ്യുന്ന മരമാണ് നാട്ടുകാര്‍ക്ക് വിനയായി മാറിയിരിക്കുന്നത്.
സ്കൂളിന്റെ കളിസ്ഥലത്തുള്ള സ്റ്റേജിന്റെ മേല്‍ക്കൂരയില്‍ ചാഞ്ഞു നില്ക്കുന്ന മരം ഏതുസമയത്തും മറിഞ്ഞു വീഴാന്‍ സാധ്യതയുണ്ട്. പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്ക്, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ മുകളിലേക്ക് മരത്തിന്റെ ചില്ലുകള്‍ ഒടിഞ്ഞുവീഴാന്‍ സാധ്യത ഏറെയാണ്.
മരം മുറിച്ചു മാറ്റണമെന്ന് നാട്ടുകാര്‍ പല തവണ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: