പ്ലസ് വണ്‍ സീറ്റ് വര്‍ദ്ധിപ്പിക്കണം

Sunday 2 July 2017 10:25 pm IST

താമരശ്ശേരി: മലയോര മേഖലയില്‍ ഹയര്‍ സെക്കന്ററി സീറ്റുകളുടെ കുറവുമൂലം വിദ്യാര്‍ത്ഥികളുടെ ഉപരിപഠനം പ്രതിസന്ധിയിലായിരിക്കുകയാണെന്നും വിദ്യാര്‍ത്ഥികളുടെ ആനുപാതികമായി പ്ലസ് വണ്‍ സീറ്റ് വര്‍ദ്ധിപ്പിക്കണമെന്നും അല്ലാമാ ഇഖ്ബാല്‍ ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. സി.ബി എസ്.ഇ, ഐസിഎസ്ഇ സിലബസുകളില്‍ ഉപരിപഠന യോഗ്യത നേടിയവരും അപേക്ഷിച്ചതോടെ മലയോര മേഖലയിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ഫീസ് കൊടുത്ത് പഠിക്കേണ്ട അവസ്ഥയിലാണുള്ളത്.അഡ്വ: ബിജു കണ്ണന്തറ ഉദ്ഘാടനം ചെയ്തു.ജലീല്‍ തച്ചംപൊയില്‍ അദ്ധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.