തിരുവനന്തപുരം: ശ്രീനാരായണമതം ഹിന്ദുസംസ്കാരത്തില്‍ ഊന്നിയുള്ളതാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി. ശ്രീനാരായണ മതാതീത ആത്മീയകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സ്വാമി ശാശ്വതീകാനന്ദ അനുസ്മരണവും വിളംബരഘോഷയാത്രയുടെ സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹ്യ മാറ്റത്തിനുവേണ്ടി ഗുരു പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മതാതീത ആത്മീയ കേന്ദ്രം ചെയര്മാന് ഡോ.ബി. സീരപാണി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്വാമി സൂക്ഷ്മാനന്ദ, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ബിജെപി ദേശീയ സമിതിഅംഗം കരമന ജയന്, കുമാരനാശാന് ദേശീയ ഇന്‍സ്റ്റിറ്റിയൂട്ട്് സെക്രട്ടറി അയിലം ഉണ്ണികൃഷ്ണന്, ചെമ്പഴന്തി അന്തര്‍ദേശീയ പഠനകേന്ദം ഡയറക്ടര്‍ എം.ആര്. യശോധരന്, എന്നിവര്‍ സംസാരിച്ചു. മുതലമട സ്നേഹ ട്രസ്റ്റ് മഠാധിപതി സ്വാമി സുനില്‍ദാസിന് ഡെപ്യൂട്ടി സ്പീക്കര്‍ ഗുരുദര്‍ശന പുരസ്കാരം നല്കി ആദരിച്ചു. കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ 75 കര്‍ഷകരുടെ മക്കളായ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്കാരം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: