തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ്(നിഷ്) ബിഎഎസ്എല്‍പി (ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് പതോളജി) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.സര്‍ക്കാര്‍ അംഗീകൃത പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷയില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് നേടി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. എസ്സി, എസ്ടി വിഭാഗത്തിലെയും ശാരീരിക പരിമിതി അനുഭവിക്കുന്ന വിഭാഗത്തിലെയും(പിഡബ്ല്യുഡി)വിദ്യാര്‍ഥികള്‍ക്ക് പാസ്മാര്ക്ക്മതിയാകും. അപേക്ഷകള്‍ മറാശശെീി.െിശവെ.മര.ശി എന്ന വെബ്സൈറ്റിലൂടെ ജൂലൈ എട്ടിനോ അതിനു മുന്‍പോ സമര്‍പ്പിക്കണം.ഹെല്പ്ലൈന് : 04713066635
പ്രതികരിക്കാൻ ഇവിടെ എഴുതുക: