തിരുവനന്തപുരം: കേരളത്തില്‍ പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ എല്ലാ എസ് എച്ച് ഒമാരും അവരവരുടെ പോലീസ് സ്റ്റേഷനുകളും പരിസര പ്രദേശങ്ങളും ശുചീകരണം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചു.
ജനങ്ങളുടെ ആരോഗ്യത്തിനും പരിസര ശുചീകരണത്തിനും ഉതകുന്ന രീതിയില്‍ ചൊവ്വാഴ്ച മുതല്‍ മൂന്ന് ദിവസം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം നിര്‍ദേശം നല്കി. സൗത്ത്സോണ്‍ എ ഡി ജി പി ഡോ. ബി സന്ധ്യയ്ക്കാണ് സംസ്ഥാന തലത്തിലുള്ള മേല്‍നോട്ട ചുമതല.
ഈ മൂന്ന് ദിവസങ്ങളില്‍ പോലീസ് സ്റ്റേഷനും പരിസരവും ശുചിയാക്കുന്നതിനു പുറമെ ഓരോദിവസവും മറ്റേതെങ്കിലും ഒരു സ്ഥാപനം കൂടി തെരഞ്ഞെടുത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. പഞ്ചായത്തിന്റെയും സന്നദ്ധ സംഘടനകളുടെയും സഹായം ഇതിനായി ഉപയോഗപ്പെടുത്തണം.
സി ഐ, ഡി വൈ എസ് പി, ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവര്‍ മുന്‍നിരയില്‍ നിന്ന് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകാപരമായ മേല്‍നോട്ടം വഹിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: