പാരീസ്: തെക്കന്‍ ഫ്രാന്‍സിലെ അവിഗനോണ്‍ നഗരത്തിലെ മുസ്ലീം പള്ളിക്ക് സീപമുണ്ടായ വെടിവയ്പിൽ എട്ടു പേര്‍ക്ക് പരിക്കേറ്റു. രണ്ട് തോക്കുധാരികള്‍ പള്ളിക്ക് സമീപമെത്തി വെടിയുതിർക്കുകയായിരുന്നു. പ്രാദേശിക സമയം ഞാറയാഴ്ച രാത്രി 10.30നാണ് സംഭവം.
ഭീകരവാദ ആക്രമണ സാധ്യത തള്ളിയ പോലീസ് എന്തെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങളാകാം ആക്രമണത്തിനിടയാക്കിയതെന്ന് വ്യക്തമാക്കി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫ്രാന്‍സിലെ പള്ളിയില്‍ പ്രാര്‍ഥന കഴിഞ്ഞിറങ്ങിയവര്‍ക്ക് നേരെ കാര്‍ ഒാടിച്ചു കയറ്റിയ സംഭവത്തിനു ശേഷം ദിവസങ്ങള്‍ക്കുള്ളിലാണ് ഇൗ സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: