ഉപരോധം പിന്‍വലിക്കൽ; ഖത്തറിന് 48 മണിക്കൂര്‍ കൂടി

Monday 3 July 2017 9:47 am IST

റിയാദ്: ഉപരോധം പിന്‍വലിക്കാന്‍ സൗദി അറേബ്യയും സഖ്യരാജ്യങ്ങളും വെച്ച ഉപാധികള്‍ നടപ്പാക്കുന്നതിന് ഖത്തറിന് 48 മണിക്കൂര്‍ കൂടി സമയം അനുവദിച്ചതായി സൗദി അറേബ്യ. ഖത്തറിന് മുന്നില്‍ അനുവദിച്ച 10 ദിവസത്തെ കാലാവധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം വന്നത്. വിഷയത്തില്‍ മധ്യസ്ഥത വഹിക്കുന്ന കുവൈത്ത് അമിറിന്റെ ഇടപടലിനെ തുടര്‍ന്നാണ് തീരുമാനമെന്ന് സൗദി വാര്‍ത്താ ഏജന്‍സി എസ്പിഎ റിപ്പോര്‍ട്ട് ചെയിതു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.