കശ്മീരിൽ സൈന്യം ഭീകരനെ വധിച്ചു

Monday 3 July 2017 10:30 am IST

ശ്രീ​ന​ഗ​ർ: കശ്മീരിലെ പു​ൽ​വാ​മ​യി​ൽ സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. മേ​ഖ​ല​യി​ൽ ഒ​ളി​ച്ചി​രി​ക്കു​ന്ന ര​ണ്ടു ഭീ​ക​ര​ർ​ക്ക് വേ​ണ്ടി​യു​ള്ള സൈനിക നടപടി തു​ട​രു​ക​യാ​ണ്. ബാം​മ്നു മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​വേ​യാ​ണ് മൂ​ന്ന് ഭീ​ക​ര​രെ ക​ണ്ടെ​ത്തി​യ​ത്. ജ​മ്മു കശ്മീർ പോ​ലീ​സും കേ​ന്ദ്ര അ​ര്‍​ധ​സൈ​നി​ക വി​ഭാ​ഗ​വും സം​യു​ക്ത​മായി നടത്തുന്ന തെ​ര​ച്ചി​ലി​നി​ടെയാണ് ഭീകരരെ കണ്ടെത്തിയത്. ബാ​ക്കി​യു​ള്ള ഭീ​ക​ര​രെ ഉ​ട​ന്‍ വ​ധി​ക്കു​മെ​ന്നു പോ​ലീ​സ് വ​ക്താ​വ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.